കണ്ണൂര്‍: കണ്ണൂരിൽ കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. പാട്യം മുതിയങ്ങ വയലിലാണ് സംഭവം. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.
കർഷകനായ ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും സ്ഥിരികരിച്ചിട്ടില്ല.
ശ്രീധരൻ്റെ ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്. അതേസമയം, കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷിനശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.
Discussion about this post