കണ്ണൂര്‍:സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു മരണം കൂടി. കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെണ്ടയാട് ആണ് സംഭവം.
പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന് ആണ് മരിച്ചത്. 70 വയസ്സുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ശ്രീധരന്റെ ശരീരമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
Discussion about this post