കോഴിക്കോട്: പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിന്റെ അച്ഛന്‍ ഇക്ബാല്‍.
പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണ്. മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.
സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post