കോഴിക്കോട്:മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവ ദന്ത ഡോക്ടർ പോലീസ് പിടിയിൽ. കോഴിക്കോട് ആണ് സംഭവം. പാലക്കാട് സ്വ കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) ആണ് അറസ്റ്റിലായത്.
കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് വിഷ്ണുരാജ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 15 ഗ്രാം എംഡിഎംഎ കണ്ടെത്തി.
അതേസമയം മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. വെളിയങ്കോട് സ്വദേശി സുഫൈലാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
Discussion about this post