എറണാകുളം: കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപ്പിടിത്തം. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകും മുന്‍പ് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
എറണാകുളത്തെ സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചത്. ക്യൂ – 10 ഷെഡിനു സമീപം സൂക്ഷിച്ചിരുന്ന സള്‍ഫറിലേക്കും പടര്‍ന്നു. വിവരമറിഞ്ഞ് വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി.
ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, അഗ്നിബാധയില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ല ഫയര്‍ ഓഫിസര്‍ കെ ഹരികുമാര്‍ അറിയിച്ചു.
Discussion about this post