സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി, ശരീരത്തിൽ സ്പശിച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കിയിലെ മൂവാറ്റുപുഴയിൽ ആണ് സംഭവം.

മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ്(31) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിഡിഇ ഓഫീസിന് സമീപത്തുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ നസീബ് തടഞ്ഞുനിര്‍ത്തി. ദേഹത്തെന്തോ ഇരിക്കുന്നെന്ന് പറഞ്ഞ് ശരീരത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടില്‍ ഡ്രൈവറായി ജോലിചെയ്യുന്ന നസീബിൻ്റെ
പേരിൽ സമാന പരാതികള്‍ നിലവിലുണ്ടെന്നാണ് വിവരം.

Exit mobile version