കൊച്ചി: ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്‍. അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് തരൂരിനെ പാര്‍ട്ടി തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് കുര്യന്‍ പറഞ്ഞു.
കോൺഗ്രസ് എന്ന പാർട്ടി നിസ്വാര്‍ഥരായ ആളുകള്‍ ത്യാഗം കൊണ്ടു കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് എന്ന് ഇന്നത്തെ നേതാക്കള്‍ മനസ്സിലാക്കണമെന്നും തരൂര്‍ പരമ്പരാഗത കോണ്‍ഗ്രസുകാരനല്ലെന്നും കുര്യൻ പറഞ്ഞു.
അദ്ദേഹം യുഎന്നിലെ ജോലി കഴിഞ്ഞാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അദ്ദേഹത്തെ കോണ്‍ഗ്രസ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിഎന്നും അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയായിരുന്നു ഇതെന്നും പിന്നീട് മന്ത്രിയാക്കി എന്നും കുര്യൻ പറഞ്ഞു.
വിവാദത്തില്‍പെട്ട് രാജിവച്ച തരൂരിനെ പിന്നീട് സര്‍ക്കാരില്‍ തിരിച്ചെടുത്തു. മൂന്നു തവണ അദ്ദേഹം വീണ്ടും തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി എന്നും തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് കാലങ്ങളായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകൊണ്ടാണ് എന്നും കുര്യൻ കൂട്ടിച്ചേർത്തു.