പാലക്കട്: ചിറ്റൂര്‍ ഷാപ്പില്‍ നിന്നും പരിശോധനയ്‌ക്കെടുത്ത കള്ളില്‍ മായം കണ്ടെത്തി. ചിറ്റൂര്‍ റേഞ്ചില്‍ എക്‌സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളില്‍ നിന്നാണ് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഫ് സിറപ്പില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥമാണ് കള്ളില്‍ നിന്നും കണ്ടെത്തിയത്.
കാക്കനാട് ലാബില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രണ്ടു ഷാപ്പുകളും ഒരേ ലൈസന്‍സിയുടേതാണ്. ലൈസന്‍സിക്കും രണ്ടും വിതരണക്കാര്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തു.