പെരിന്തല്‍മണ്ണ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ് മര്‍ദ്ദിച്ചത്. പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. ഇവരെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്ന് 97ാം ദിവസമാണ് കനക ദുര്‍ഗ്ഗയും ബിന്ദുവും അയ്യപ്പ ദര്‍ശനം നടത്തിയത്.
Discussion about this post