തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയായ സ്ക്കൂള് വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പേട്ട സ്വദേശിയായ ജയേഷിനെയാണ് പോലീസ് പോക്സോ നിയമപ്രകാരം അറസറ്റ് ചെയ്തത്. തിരുവനന്തപുരത്തെ പല സ്ഥലങ്ങളിലും കൊണ്ട് പോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പെണ്‍കുട്ടിക്ക് ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നതായും പോലീസ് വ്യക്തമാക്കി. തൂമ്പ പോലീസാണ് ജയേഷിനെ കസ്റ്റഡിയിലെടുത്തത്. ജയേഷിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post