തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഫര്‍സാനയുടെ സംസ്കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി.
അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കരിച്ചു.
മുത്തശ്ശി സല്‍മാ ബീവി, സഹോദരന് അഫ്സാന് എന്നിവര്‍ക്കൊപ്പം പാങ്ങോട് ജുമാ മസ്ജിദിലായിരുന്നു സംസ്കാരം. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
Discussion about this post