ബത്തേരി:93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് മുത്തങ്ങയിൽ പോലീസിൻ്റെ പിടിയിൽ. ലഹരിക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷന് ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് അറസ്റ്റിലായത്. ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാവ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കെ.എല്‍ 65 എല്‍ 8957 നമ്പര്‍ ബൈക്കിൽ ഗുണ്ടല്പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്.
Discussion about this post