പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനൊപ്പം നാടുവിട്ട് വീട്ടമ്മ. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്.
പരീക്ഷ കഴിഞ്ഞ് 14കാരൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വീട്ടുകാരുടെ പരാതിയിൽ വീട്ടമ്മക്കെതിരെ കേസെടുത്തു.
പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ കുട്ടിയാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്നും ഇങ്ങനെയാണ് ഇവർ ഇരുവരും നാടുവിട്ടതെന്നുമാണ് യുവതി പറയുന്നത്.
അതേസമയം, ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post