കേരളക്കരയെ നടുക്കിയ കൊലപാതകം; യുവാവ് കവർന്നെടുത്തത് ഉറ്റവരായ 5 പേരുടെ ജീവനുകൾ, പോസ്റ്റ്മോർട്ടം ഇന്ന്

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ കൊലപാതകമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട് നടന്നത്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.

പ്രതി അഫാൻ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ഇന്നലെ രാത്രി വൈകി അഫ്നാന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പ്രതി വിഷം കഴിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

5 പേരെ വെട്ടിയും ചുറ്റികയ്ക്ക് അടിച്ചുമാണ് 23 വയസുകാരൻ അഫാൻ അരുകൊലകൾ നടത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

Exit mobile version