ജാമ്യവ്യവസ്ഥ ലംഘിച്ചു, പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നൽകുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ
നൽകും. സുനി ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.

എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയതില്‍ പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക.

പൾസർ സുനിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നു തന്നെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് വിചാരണക്കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

Exit mobile version