പാലക്കാട്:ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് സംഭവം.പട്ടാമ്പി സ്വദേശി ഐസിൻ ആണ് മരിച്ചത്.
ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന പട്ടാമ്പി സദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ
8 പേരാണ് ഉണ്ടായിരുന്നത്.
ഇവർക്കെല്ലാം അപകടത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തെറ്റായ ദിശയിൽ നിന്ന് എത്തിയ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post