ആലപ്പുഴ: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്പ് കടിയേറ്റത്. നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക (28)യാണ് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.അമ്മ നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ചാണ് പാമ്പ് കടിയേറ്റത്.
24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. ചികിത്സയിൽ കഴിയുന്ന പ്രിയങ്കയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
Discussion about this post