വയനാട് പുനരധിവാസം; രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ
പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.
ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു

Exit mobile version