കോഴിക്കോട്:വീടിന് തീപിടിച്ച് വയോധിക പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകര വില്യപ്പള്ളിയിലാണ് സംഭവം. നാരായണിയാണ് മരിച്ചത്.
80 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. സംഭവ സമയത്ത് വയോധിക തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്.
മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചുവെങ്കിലും വയോധികയുടെ ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post