കോട്ടയം: വൈക്കത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മരണം. വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനാണ് മരിച്ചത്. വിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.
Discussion about this post