റസലിൻ്റെ വിയോഗം പാർട്ടിക്ക് കനത്ത നഷ്ടം, അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കൊച്ചി: കോട്ടയം സിപിഎം ജില്ലാ സെക്രട്ടറി എവി റസലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. റസലിൻ്റെ വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങള്‍ക്കാകെ സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു റസല്‍. കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമായിരുന്നു റസല്‍ നിര്‍വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്തെ പാര്‍ട്ടിയെ അദ്ദേഹത്തിന്റെ സംഘടനാ മികവ് നല്ല നിലയില്‍ വളര്‍ത്തുകയായിരുന്നു. ആഘട്ടത്തെ വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് പിണറായി പറഞ്ഞു.

Exit mobile version