കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ വേർപാടിൻ്റെ വേദനയിൽ മുതിർന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന നേതാവ് എന്നാണ് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
രോഗബാധിതനായിട്ടും പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായിരുന്നു റസല്‍. വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പുറപ്പെടുമ്പോഴും അദ്ദേഹം രോഗബാധിതനായിരുന്നു എന്ന വിവരം ഒട്ടുമിക്ക സഹപ്രവര്‍ത്തകര്‍ക്കും അറിയില്ലായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റ ശേഷം രണ്ടു മാസങ്ങള്‍ തികയും മുമ്പാണ് റസലിന്റെ വേര്‍പാട്.