തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന് വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്.
കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
Discussion about this post