മലപ്പുറം: എടപ്പാളില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 10 ന് നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ചങ്ങരംകുളം പേലീസിന്റെ നടപടി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച പോലീസ് ആലുവ ഡിപ്പോയിലെത്തിയാണ് ബസ് പിടിച്ചെടുത്തത്. ഇവിടെ നിന്ന് തന്നെ ജീവനക്കാരെയും പിടികൂടി. അപകടത്തില്‍ പരുക്കേറ്റ ചങ്ങരംകുളം കോലളമ്പ് സ്വദേശി കുഞ്ഞാലി ആശുപതിയില്‍ ചികിത്സയിലാണ്.