കോട്ടയം: വെമ്പള്ളിയില്‍ ബാറിനുള്ളില്‍ മദ്യപിക്കാന്‍ എത്തിയ ആളെ ചില്ല് ഗ്ലാസുകൊണ്ട് ആക്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബാറില്‍ മദ്യപിക്കാന്‍ എത്തിയ വ്യക്തി മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരന്‍ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ തുടരെ തുടരെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
കോട്ടയം കുറവിലങ്ങാട് പുതിയതായി എം സി റോഡില്‍ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവര്‍ത്തനം ആരംഭിച്ച ബാറിന്റെ ഉദ്ഘാടന ദിവസമാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജീവനക്കാരന്‍ രണ്ട് പേരെ ഗ്ലാസുകൊണ്ട് തുടരെ തുടരെ എറിയുന്നതും ഒരാള്‍ ഏറുകൊണ്ട് നിലത്ത് വീഴുന്നതും പുറത്ത് വന്ന വീഡിയോയില്‍ ഉണ്ട്.
Discussion about this post