ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് പുതിയത് നിർമിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ടു പൊളിക്കുകയെന്ന ലക്ഷ്യമിട്ടാണ് കേരളം നിയമ വ്യവഹാരങ്ങള്‍ നടത്തുന്നതെന്നും തമിഴ്നാട് കോടതിയിൽ പറഞ്ഞു.
25 വര്‍ഷത്തെ നിയമ വ്യവഹാരത്തിലൂടെ കേരളത്തിന്റെ മുഴുവന്‍ ശ്രമവും നിലവിലുള്ള അണക്കെട്ട് പൊളിക്കുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിക്കുക എന്നതാണെന്നും കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേ എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ചോദിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ ശേഖര്‍ നാഫഡെ പറഞ്ഞു.
അതേസമയം, ഇത് എതിർത്ത കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത പുതിയ നിയമപ്രകാരം, ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതാണ് എന്നും എന്നാല്‍ തമിഴ്നാട് അത് അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
Discussion about this post