തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെക്കും. ഈ ദൗത്യം നാളെ ആരംഭിക്കും.രാവിലെ ആറു മണിയോടെ മയക്കുവെടി വെക്കാനാണ് തീരുമാനം.
വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. മയക്കുവെടി നൽകി കൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് ആനകൂട്ടിലെത്തിക്കും
ഇവിടെ വച്ച് ചികിത്സ നല്കാനാണ് നീക്കം. ഇതിനായി രണ്ട് കുങ്കി ആനകളെ അതിരപ്പിള്ളിയിലെത്തിച്ചു. നിലവിൽ ആന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.