ന്യൂഡൽഹി:കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം വലിയ വിവാദമായതോടെ ശശി തരൂർ എംപിയെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം.
തരൂരിനെ രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിർദേശം ലഭിച്ച ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ തരൂർ എത്തി.
സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. രാഹുലും സോണിയയും തരൂരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.