കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി കുടുംബം ആരോപിച്ചു.
ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് സഹോദരൻ ശിവദാസൻ പറഞ്ഞു. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണെന്നും ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നും ശിവദാസൻ പറയുന്നു.
കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ പരിപാടിക്കിടെ ആനയിടഞ്ഞത്. അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post