പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് പരിക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ത്ഥന (6) നാണ് പരിക്കേറ്റത്. രാവിലെ 8:30ന് ഉഴുന്നുപറമ്പില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്.
മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു. ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.















Discussion about this post