കൊച്ചി:ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഫോർട്ട് കൊച്ചി വെളിയിലാണ് സംഭവം.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്.
രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു ദർശന. ബസിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദർശനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദർശന.
Discussion about this post