കൊച്ചി: ബിജെപി നേതാവ് പിസി ജോർജിനെ അബദ്ധങ്ങളോട് അബദ്ധമെന്ന് വിമർശിച്ച് ഹൈക്കോടതി. മത വിദ്വേഷ പരാമര്‍ശത്തിലായിരുന്നു
കോടതിയുടെ വിമർശനം.
തൻ്റെ പരാമശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ വായില്‍ നിന്നും വീണുപോയ വാക്കാണെന്നും, അതൊരു പ്രസംഗമായിരുന്നില്ലെന്നും അപ്പോള്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞുവെന്നും പിസി ജോര്‍ജ് കോടതിയെ അറിയിച്ചു.
അതേസമയം, കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും.