പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ച ആക്രമണം, 25 പേര്‍ക്ക് കുത്തേറ്റു

കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. തെൻമല ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

Exit mobile version