തിരുവനന്തപുരം: വിതുരയില്‍ റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക്ക് ലൈനില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചായം സ്വദേശി പ്രകാശ് (44) ആണ് മരിച്ചത്.
വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മ്മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.
രാവിലെ 11 മണിയോടെ അടുത്തുള്ള ഇലക്ട്രിക് ലൈനില്‍ തട്ടി പ്രകാശ് താഴെ വീണു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 2.30 ഓടെ മരിച്ചു. വിതുര പോലീസ് കേസ് എടുത്തു.
Discussion about this post