മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന ഒമ്പതാംക്ലാസുകാരൻ മരിച്ചു

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോട്ടയത്താണ് സംഭവം. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്.

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സെബിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവേ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

തുടർന്ന് മരണം സംഭവിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം പടർന്ന് പിടിക്കുകയാണ്.

Exit mobile version