കണ്ണൂര്‍: കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കോളയാട് ആണ് സംഭവം. ആലച്ചേരി സ്വദേശി ഗംഗാധരൻ ആണ് മരിച്ചത്.
അറുപത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ വെച്ചാണ് ഗംഗാധരൻ കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.
Discussion about this post