തിരുവനന്തപുരം: വ്യാപകമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളിലെ കേടായ മൊബൈല്‍ ചാര്‍ജര്‍ പോര്‍ട്ടുകള്‍ നന്നാക്കാന്‍ തീരുമാനം. 2023 ല്‍ കെഎസ്ആര്‍ടിസി പുറത്തിറക്കിയ സിഫ്റ്റ്- സൂപ്പര്‍ഫാസ്റ്റ് ബസുകളിലും പുതിയ സൂപ്പര്‍ ഡീലക്സ് ബസുകളിലുമാണ് ചാര്‍ജര്‍ പോയിന്റുകള്‍ മാസങ്ങളായി തകരാറിലായിരിക്കുന്നത്.
ഓരോ സീറ്റിനോടും ചേര്‍ന്ന് രണ്ട് പോര്‍ട്ടുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മിക്കതിലും വൈദ്യുതി എത്താറില്ല. പലതിലും ചാര്‍ജര്‍ കേബിള്‍ ഘടിപ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ തകര്‍ന്ന് കിടക്കുകയാണ്. ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വേണ്ടി സ്ഥാപിച്ച സംവിധാനം തകരാറിലായതോടെ പതിവ് യാത്രക്കാരടക്കം ഡിപ്പോകളിലും കോര്‍പ്പറേഷന്റെ ചീഫ് ഓഫീസിലുമായി നിരന്തരമായി പരാതി ഉന്നയിച്ചതോടെ കേടായ പോര്‍ട്ടുകളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കാനും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്താനും കോര്പ്പറേഷന് നിര്‍ദേശം നല്‍കിയത്.
Discussion about this post