കോട്ടയം: കോട്ടയത്ത് നഴ്സിംഗ് കോളേജിലുണ്ടായ റാഗിംഗിലെ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി. അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനിച്ചു.
ഈ തീരുമാനം കോളജ് അധികൃതരെയും സര്‍ക്കാരിനേയും അറിയിക്കും.റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ കോളജ് ഹോസ്റ്റല്‍ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു വിദ്യാർത്ഥിയെ ആക്രമിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു.
Discussion about this post