തുവ്വൂര്‍: 100 രൂപ മുതല്‍ 5000 രൂപ വരെ അടിച്ചിട്ടുണ്ടോ എന്നാണ് ശിവദാലന് നോക്കിയത്. ഇല്ലെന്ന് കണ്ടപ്പോള്‍ ടിക്കറ്റ് വലിച്ചെറിഞ്ഞു. പക്ഷേ അടിച്ചത് ഒന്നാം സമ്മാനമായ 80 ലക്ഷമാണ്. സുഹൃത്ത് പറഞ്ഞാണ് താന്‍ എടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭ്യമായത് അറിഞ്ഞത്.
കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമാണ് അടിച്ചത്. വലിച്ചെറിഞ്ഞ ടിക്കററ് ചെന്നെടുത്തു. KZ 626471 നമ്പറിലുള്ള തന്റെ ടിക്കററിനാണ് ഒന്നാംസമ്മാനമെന്ന് വെള്ളയൂര്‍ കാവുങ്ങല്‍ സ്വദേശിയും മാമ്പുഴ റബ്ബര്‍ പ്രൊസസിങ്ങ് യൂണിറ്റിലെ സുരക്ഷാജീവനക്കാരനുമായ വടക്കേതില്‍ ശിവദാസന്‍(63)കണ്ടെത്തി.
തുവ്വൂരില്‍ കെആര്‍കെ ലോട്ടറി ഏജന്‍സി നടത്തുന്ന രാമകൃഷ്ണനില്‍ നിന്നാണ് ശിവദാസന്‍ ടിക്കെറ്റെടുത്തത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. തിങ്കളാഴ്ച രാവിലെ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുവാരക്കുണ്ട് ശാഖയില്‍ ഏല്പിച്ചു. ഇപ്പോഴും ഒന്നാം സമ്മാനം ലഭിച്ചത് ശിവദാസന്‍ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
Discussion about this post