വയനാട് പുനരധിവാസത്തിനായി 529.50 കോടി, മാര്‍ച്ച് 31നകം തുക ചെലവിടണമെന്ന് കേന്ദ്രം, എളുപ്പമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട
വയനാടിൻറെ പുനരധിവാസത്തിനായി 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. തുക മാര്‍ച്ച് 31നകം തുക ചെലവിടമെന്ന നിര്‍ദേശത്തോടെയാണ് കേന്ദ്രം സഹായം അനുവദിച്ചത്.

ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. വായ്പ 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.

അതേസമയം, കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമപരിധിക്കുള്ളില്‍ പണം ചെലവഴിക്കുന്നത് എളുപ്പമല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചതെന്നും എന്നാല്‍ പ്രഖ്യാപനം വൈകിപ്പോയെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version