തിരുവനന്തപുരം:പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.എരുമക്കുഴി സ്വദേശി ബെൻസൻ എബ്രഹാമാണ് മരിച്ചത്.
കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ബെൻസൻ. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
ഇന്ന് സ്കൂളിൽ പ്രൊജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയില്ലെന്നു ബന്ധുക്കൾ പറയുന്നു.
Discussion about this post