ആലപ്പുഴ: ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ തോക്ക് (എയര്‍ ഗണ്‍) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Discussion about this post