അപകടത്തെ കുറിച്ച് ഒന്നും ഓര്‍മയില്ല, അതിജീവനത്തിന്റെ എല്ലാ ക്രഡിറ്റും ആശുപത്രി ജീവനക്കാർക്കെന്ന് ഉമ തോമസ് എംഎൽഎ

കൊച്ചി: വലിയൊരു അപകടത്തില്‍ നിന്നാണ് താൻ രക്ഷപ്പെട്ടതെന്ന് ഉമ തോമസ് എംഎല്‍എ.തന്റെ ഭര്‍ത്താവ് പിടി തോമസ് ദൈവത്തോടൊപ്പം തന്നെ കൈവെള്ളയില്‍ എടുത്ത് കാത്തുരക്ഷിച്ചതുകൊണ്ടാകും തനിയ്ക്ക് ഗുരുതര പരിക്കില്‍നിന്നും രക്ഷപ്പെടാന്‍ സാധിച്ചതെന്നും ഉമ തോമസ് പറഞ്ഞു.

ആശുപത്രി വിടുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎല്‍എയുടെ പ്രതികരണം.
അപകടത്തെ കുറിച്ച് തനിക്ക് ഒന്നും ഓര്‍മയില്ലെന്നും ഉമ തോമസ് പറഞ്ഞു.

ആശുപത്രിയില്‍ എത്തിയതാണെന്ന് മനസ്സിലായിരുന്നില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്നാണ് കരുതിയതെന്നും ഡോക്ടര്‍മാരും നഴ്സുമാരും കരുതലോടെ നോക്കിഎന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

തൻ്റെ അതിജീവനത്തിന്റെ എല്ലാ ക്രഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നല്‍കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

Exit mobile version