തൃശ്ശൂര്‍: മകൻ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങല്ലൂരിലെ അഴീക്കോടാണ് നടുക്കുന്ന സംഭവം. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായ സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
സംഭവത്തിൽ മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.
Discussion about this post