കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യൻസ് ബോട്ട് ലീ​ഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

Exit mobile version