കൊല്ലം: കൊല്ലം-ആലപ്പുഴ ബൈപാസ് ഉദ്ഘാടനം നാളെ നടക്കാനിരിക്കെ കേന്ദ്രനടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഉദ്ഘാടന കര്‍മ്മത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ട് പേരെ മാറ്റി പകരം ഒ രാജഗാപാല്‍ എംഎല്‍എയെ ക്ഷണിച്ചിരിക്കുകയാണ്.
ഇടത് എംഎല്‍എമാരായ എം നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയാണ് ഒഴിവാക്കിയത്. കൊല്ലം എംഎല്‍എ യായ മുകേഷിനേയും ക്ഷണിച്ചിട്ടുണ്ട്. എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ വൈകുന്നേരമാണ് കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. തരംതിരിവ് കാണിക്കാന്‍ ഇത് സ്വന്തം കാര്യമില്ല, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Discussion about this post