ന്യൂഡൽഹി: കേരളത്തിലേക്ക് എയിംസ് വരുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആലപ്പുഴയ്ക്കായി പാർലമെന്റിൽ എത്തിയപ്പോൾ മുതൽ വാദിക്കുന്നുവെന്നും ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ആലപ്പുഴയും തിരുവനന്തപുരം പോലെയാകണമെന്നും പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post