തിരുവനന്തപുരം: ആലപ്പാട്ട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുടെ ന്യായമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും കോഴിക്കോട് മേപ്പയ്യൂരില്‍ കോടിയേരി പറഞ്ഞു.
കരിണല്‍ ഖനനവിരുദ്ധ സമരത്തെ തള്ളിപ്പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി ജയരാജന് രംഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരി സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. സമരത്തിന് പിന്നില്‍ ചില ദുരുദ്ദേശങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായവല്‍ക്കരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രദേശവാസികള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. പെട്ടെന്നുണ്ടായ പ്രശ്നമല്ല ഇതെന്നും കോടിയേരി പറഞ്ഞു.
ആലപ്പാട്ടെ സമരം എന്തിനാണെന്ന് അറിയില്ലെന്നും ഖനനത്തിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഇന്ന് ഇ.പി.ജയരാജന് പറഞ്ഞിരുന്നു. ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും മന്ത്രി കണ്ണൂരില്‍ വ്യക്തമാക്കി.
Discussion about this post