വയനാട്: കേന്ദ്രധനമന്ത്രി നിർമല സീതരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ പ്രതികരിച്ച് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി രംഗത്ത്. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സംഘടന പറഞ്ഞു.
ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനശബ്ദം ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു
മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുകയാണ്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.