തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഫെബ്രുവരി 4 വരെ റേഷൻ വിഹിതം വാങ്ങാമെന്ന് മന്ത്രി അറിയിച്ചു.
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആറാം തിയതി മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്നും കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
നേരത്തെ ഗതാഗത കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണംപൂര്‍ ത്തീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിരുന്നു.